Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറിയും റിട്ടയേർഡ് സെയിൽസ് ടാക്സ് ഓഫീസറും ആയ തലശേരി ചേറ്റം കുന്നിൽ ജസീലാസിൽ എ പി മഹമൂദ് (75) അന്തരിച്ചു. ദാറുസ്സലാം യതീംഖാന വൈസ് പ്രസിഡന്റ്, സംയുക്ത മുസ്ലിം ജമായത്തു സെക്രട്ടറി, സി ഡി എം ഇ എ വൈസ് ചെയർമാൻ, തലശ്ശേരി സി എച് സെന്റർ എക്സിക്യൂട്ടീവ് മെമ്പർ, ചേറ്റംകുന്നു മസ്ജിദുൽ ഹിലാൽ കമ്മിറ്റി പ്രസിഡന്റ്, കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.

തലശ്ശേരിയിലെ സാമൂഹ്യ ജീവകാരുണ്യ സേവന രംഗത്ത് അര നൂറ്റാണ്ടുകാലത്തെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. തലശ്ശേരി നഗരസഭാ അംഗം, സംസ്ഥാന മുസ്ലിം ലീഗ് കൗൺസിൽ മെമ്പർ, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ എം എസ് എഫ് സെക്രട്ടറി, ഗസറ്റെഡ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ പി. കെ കുഞ്ഞാലിക്കുട്ടിയുടെ സഹപാഠിയായിരുന്നു.

ഭാര്യ ഹസീന.

കെ പി ജസീല,ജസീം മഹമൂദ് (അബുദാബി), ജംഷീർ മഹമൂദ് (മുസ്ലിം യൂത്ത് ലീഗ് തലശ്ശേരി മുൻസിപ്പൽ പ്രസിഡന്റ്), ജഫ്സീന, എന്നിവർ മക്കളും സാകിർ പിലാക്കണ്ടി, റയീസ് നുച്ചിലകത്, വാഹീദ, ഹിഷ്റത് പർവീൻ എന്നിവർ മരുമക്കളുമാണ്. പരേതനായ കൊല്ലടത് അബൂ – എ പി ബീബി ദമ്പതികളുടെ മകനാണ്. ഖബർ അടക്കം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

എ പി മഹ്മൂദിന്റെ നിര്യാണത്തിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലികുട്ടി, പി എം എ സലാം, അബ്ദുൽ റഹിമാൻ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുൽ കരീം ചേലേരി, തലശ്ശേരി സി എച് സെന്റർ ചെയർമാൻ സൈനുൽ ആബിദീൻ, അഡ്വ കെ എ ലത്തീഫ്, വഖഫ് ബോർഡ് മെമ്പർ അഡ്വ. പി വി സൈനുദ്ധീൻ എന്നിവർ അനുശോചിച്ചു. തലശ്ശേരി നിയോജകമണ്ഡലം മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, ദുബൈ കെ എം സി സി, എസ് ടി യു കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT