Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ഇനി വോട്ടർ പട്ടികയില്‍ പേര് ചേർക്കാൻ നടന്ന് ബുദ്ധിമുട്ടേണ്ട, മിനിറ്റുകള്‍ കൊണ്ട് വോട്ടർ പട്ടികയില്‍ നിങ്ങള്‍ക്ക് പേര് ചേർക്കാൻ സാധിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വോട്ടർ ഹെല്‍പ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് പേര് ചേർക്കാൻ സാധിക്കുക.

2024 ജനുവരിയില്‍ 18 വയസായവർക്കാണ് ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുൻപ് വരെ ഇത്തരത്തില്‍ നിങ്ങള്‍ക്ക് പേര് ചേർക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ആദ്യം ഫോണ്‍ നമ്ബ‍‍ർ നല്‍കുക. അപ്പോള്‍ ആ നമ്ബറിലേക്ക് ഒരു ഒ.ടി.പി ലഭിക്കും. ഈ ഒ.ടി.പി സ്വീകരിച്ച്‌ പാസ്‍വേഡ് ഉണ്ടാക്കാം.

ഇനി രജിസ്ട്രേഷനിലേക്ക് കടക്കും മുൻപ് തന്നെ വോട്ടറുടെ പേരും വിലാസവും ജനന തീയതിയും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതുണ്ട്. കൂടാതെ പാസ്പോ‍ർട്ട് സൈസിലുള്ള ഫോട്ടോയും അപ്‍ലോഡ് ചെയ്യണം. കുടുംബത്തിലെ ഒരാളുടെ വോട്ട‍‍‍ർ ഐ.ഡി നമ്ബരും ആവശ്യമാണ്. ജനന തീയതി തെളിയിക്കാൻ സ്കൂള്‍ സ‍ർട്ടിഫിക്കറ്റോ പാസ്പോർട്ടോ നല്‍കാം. ആധാ‍ർ കാർഡോ ഫോണ്‍ ബില്ലോ പാചക വാതക ബില്ലോ വിലാസം തെളിയിക്കാൻ സമർപ്പിക്കാവുന്നതാണ്.

ആപ്പില്‍ ചോദിച്ചിട്ടുള്ള രേഖകളെല്ലാം അപ്‍‍ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്ബോള്‍ ഒരു റഫറൻസ് ഐ.ഡി കൂടി ലഭിക്കും. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയിലെ വിവരങ്ങള്‍ പ്രദേശത്തുള്ള ബി.എല്‍.ഒ.ക്കാണ് കൈമാറുക. തുടർന്ന് ബി.എല്‍.ഒ വീട്ടിലെത്തി വിവരങ്ങള്‍ പരിശോധിക്കുന്നതോടെ വോട്ടർ പട്ടികയില്‍ പേര് ചേർക്കപ്പെടും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT