Skip to content
Menu

OPEN MALAYALAM NEWS NETWORK

വടകര: കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാർഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയിൽ 10 ഉം സ്ഥാനാർഥികളാണുള്ളത്‌. ജില്ലയിൽ ഒരാൾ മാത്രമാണ് പത്രിക പിന്‍വലിച്ചത്‌. വടകരയിലെ യു.ഡി.എഫ് വിമതന്‍ അബ്ദുൾ റഹീമാണ് പത്രിക പിന്‍വലിച്ചത്‌.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. ഇതോടെ ജില്ലയിൽ ആകെ 23 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്‌. വടകര മണ്ഡലത്തിലേക്ക് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ പവിത്രൻ ഇ യുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളപ്പെട്ടിരുന്നു.

അന്തിമ സ്ഥാനാർഥി പട്ടിക:

കോഴിക്കോട്- ജോതിരാജ് എം (എസ്.യു.സി.ഐ), എളമരം കരീം (സി.പി.ഐ.എം), എം കെ രാഘവൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), എം ടി രമേശ് (ബി.ജെ.പി), അറുമുഖൻ (ബി.എസ്.പി), അരവിന്ദാക്ഷൻ നായർ എം കെ (ഭാരതീയ ജവാൻ കിസാൻ), സുഭ, രാഘവൻ എൻ, ടി രാഘവൻ, പി രാഘവൻ, അബ്ദുൾ കരീം കെ, അബ്ദുൾ കരീം, അബ്ദുൾ കരീം.(എല്ലാവരും സ്വതന്ത്രർ).

വടകര- കെ കെ ശൈലജ (സി.പി.ഐ.എം), ഷാഫി പറമ്പിൽ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), പ്രഫുൽ കൃഷ്ണൻ (ബി.ജെ.പി), ഷാഫി, ഷാഫി ടി പി, മുരളീധരൻ, കുഞ്ഞിക്കണ്ണൻ, ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി (എല്ലാവരും സ്വതന്ത്രർ).

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..