Skip to content
Menu

OPEN MALAYALAM NEWS NETWORK

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്‌ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീ. സെഷൻസ് ജഡ്‌ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു.

ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്സിൽ സുരക്ഷ ഏർപ്പെടുത്തിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. അതേസമയം, രൺജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ചിലർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു.ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികൾക്കും കോടതി ഇന്നലെ വധശിക്ഷ വിധിച്ചിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസിൽ വൻ കരുലോടെയാണ് പൊലീസ് നീങ്ങുന്നത്. രൺജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോനയിൽ ഉൾപ്പെട്ടവർക്കുമെതിരെ ആദ്യം അന്വേഷണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകി പ്രതികൾ ഒരു കാരണവശാലും ജാമ്യത്തിൽ പുറത്തിറങ്ങാതിരിക്കാനുള്ള നടപടി 15 പേരായിരുന്നു ഇവർ. ഇതിനായി അന്വേഷണം രണ്ടായി ഭാഗിച്ചു.
ഇങ്ങനെയാണ് അദ്യ ഘട്ട കുറ്റപത്രം നൽകുന്നതും ഇപ്പോൾ വധശിക്ഷയിൽ വിചാരണ അവസാനിച്ചതും. ചരിത്രപരമായ ഈ വിധിയോടെ ഇനി കേസിന്റെ രണ്ടാം ഘട്ട കുറ്റപത്രത്തിലേക്ക് പൊലീസ് കടക്കുകയാണ്. കേസിൽ ഇനിയുള്ളത് 20 പ്രതികളാണ്. തെളിവ് നശിപ്പിക്കൽ, പ്രതികളെ ഒളിവിൽ പാര്പ്പിക്കൽ എന്നീ കുറ്റങ്ങളാണ് നിലവിൽ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT