Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: പ്രമേഹം, പ്രഷർ തുടങ്ങിയ രോഗങ്ങളെപ്പോലെ തന്നെ നിയന്ത്രിച്ച് നിർത്താവുന്ന രോഗമാണ് എയ്ഡ്സ് രോഗവും എന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കണ്ണൂർ ഐഎംഎ ഹാളിൽ സംഘടിപ്പിച്ച ഡോക്ടർമാരുടെ സെമിനാർ അഭിപ്രായപ്പെട്ടു. എയ്ഡ്സ് രോഗത്തിന് ശാസ്ത്രീയവും ഫലപ്രദവുമായ സൗജന്യ ചികിത്സ ഇന്ന് ലഭ്യമാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് പോസിറ്റീവ് ആയ പലരും ഇപ്പോഴും പൂർണ്ണ ആരോഗ്യവാന്മാരായി ജീവിക്കുന്നു എന്നതുതന്നെ ഈ രോഗത്തെ ഫലപ്രദമായി തടഞ്ഞുനിർത്താൻ ആകും എന്നതിന് ചൂണ്ടുപലകയാണ്. ഇഞ്ചക്ഷൻ വഴിയോ സൂചികൾ വഴിയോ അണുബാധ ഏൽക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രവർത്തകർക്കായി പ്രത്യേക പ്രതിരോധ ചികിത്സ ലഭ്യമാണ്.
ഡോ രാകേഷ് ടി പി മോഡറേറ്ററായിരുന്നു. പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ വി കെ പ്രമോദ്, എച്ച് ഐ വി ചികിത്സ നോഡൽ ഓഫീസർ ഡോ അഭിലാഷ്, ഡോ കെ വി ഊർമ്മിള പ്രസംഗിച്ചു. നെറ്റ്‌വർക്ക് ഓഫ് പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി എയ്ഡ്സ് ജില്ലാ പ്രതിനിധി ജീവിതാനുഭവങ്ങളും എച്ച്ഐവി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളും കൗൺസലിംഗ് സേവനങ്ങളും വിവരിച്ചു. 2030ഓടെ ഇനി പുതിയ എച്ച്ഐവി രോഗികൾ ഇല്ല എന്ന ലക്ഷ്യം സാധ്യമാകാൻ കൂട്ടായ പരിശ്രമങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഎംഎ പ്രസിഡണ്ട് ഡോ നിർമ്മൽ രാജ്, ഡോ സുൽഫിക്കർ അലി, ഡോ വി സുരേഷ്, ഡോ രാജ്മോഹൻ, ഡോ മുഹമ്മദലി, ഡോ വരദരാജൻ, ഡോ മനു മാത്യൂസ്, ഡോ എം സി ജയറാം, ഡോ ഹരിനാഥ് സാഗർ, ഡോ രാധിക, ഡോ മുഷ്താഖ് പ്രസംഗിച്ചു. എച്ച് ഐ വി രോഗ നിർണയവും സൗജന്യ ചികിത്സയിലും കേരളം കണ്ണൂരിലെ ഗവൺമെൻറ് ആശുപത്രികളിലും വിദഗ്ധ ചികിത്സ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലും ലഭ്യമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഡിസംബർ ഒന്നിന് “ഇനി കമ്മ്യൂണിറ്റികൾ നയിക്കട്ടെ” എന്ന പ്രമേയത്തില് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT