Skip to content
Menu

OPEN MALAYALAM NEWS NETWORK

മാനന്തവാടി: ബയോവിൻ അഗ്രോ റിസർച്ച് നാളികേരം സംഭരിച്ചു നാളികേരത്തിന്റെ വില തകർച്ചകാരണം പ്രതിസന്ധി നേരിടുന്ന നാളികേര കർഷകർക്കു ആശ്വാസമായി ബയോവിൻ അഗ്രോ റിസർച്ച്. പൊതു വിപണിയിൽ 22 രൂപ മാത്രം പച്ച തേങ്ങക്കു വിലയുള്ളപ്പോൾ 35 രൂപ നൽകിയാണ് ബയോവിൻ കർഷകരിൽ നിന്നും തേങ്ങ സംഭരിക്കുന്നത് .

വയനാട് ജില്ലയിലെ പുൽപള്ളി ,മുള്ളൻകൊല്ലി , തൊണ്ടർനാട്, ചെറുകാട്ടൂർ, പനമരം, പഴൂർ, പൂതാടി, അമ്പലവയൽ, കൽപ്പറ്റ , കോട്ടത്തറ എന്നി പ്രദേശങ്ങളിലെ ജൈവ കർഷകരിൽ നിന്നായി എൺപതിനായിരം കിലോ തേങ്ങ സംഭരിച്ചുവെന്നു ബയോവിൻ ചെയർമാൻ അഡ്വ. ഫാദർ ജോൺ ജോസഫ് ചൂരപ്പുഴയിൽ അറിയിച്ചു.

സംഭരണത്തിന് ഫാ. ബിനു പൈനുങ്കൽ , ഫാ. നിഥിൻ പാലക്കാട്ട് , ഷാജി ജോസ് കുടക്കച്ചിറ എന്നിവർ നേതൃത്വം നൽകി. നിലവിൽ വയനാട് ജില്ലയിൽ ഇരുപതിനായിരത്തോളം കർഷകരാണ് ബയോവിൻ അഗ്രോ റിസർച്ച് നേതൃത്വം നൽകുന്ന ജൈവ കൃഷി സാക്ഷ്യപത്ര പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്.

ജൈവ കൃഷി പ്രോത്സാഹനത്തിന് കർഷകർക്ക് വിവിധ സഹായങ്ങൾ നൽകുന്നതിന് പുറമെ കാർഷിക ഉത്പന്നങ്ങൾ കൂടിയ വിലയിൽ സംഭരിക്കുന്നു. ഈ വർഷം പൊതു വിപണിയിൽ 60 കിലോ ഇഞ്ചിക്ക് 850 രൂപ വിലയുള്ളപ്പോൾ ബയോവിൻ 2000 രൂപമുതൽ 2900 രൂപ വരെ വിലനൽകിയാണ് കർഷകരിൽ നിന്നും ഇഞ്ചി സംഭരിച്ചത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT