Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ : സഹ്റ സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ രാവിലെ 10. മണിക്ക് കെ. സ് സയ്യിദ് മുഹമ്മദ് മഖ്ദും ഉദ്ഘാടനം ചെയ്യും. അക്ബർ കെ അദ്ധ്യക്ഷത വഹിക്കും. സബ് കലക്ടർ സന്ദീപ് കുമാർ ചടങ്ങിൽ മുഖ്യാഥിതിയാവും. രാവിലെ 10:05 ന് പൂർവ്വ വിദ്യാർത്ഥികൾ തയ്യാറാക്കിയ മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്യും. ഗുരുവന്ദനം , പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയുണ്ടാവും. 2002 മുതൽ 2023 വരെയുള്ള കാലയളവിലെ 2000 വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുക്കണമെന്ന് സംഘടനാ ഭാരവാഹികളായ അക്ബർ, കെ , കെ പി മൻസൂർ , ഇ.കെ അബൂബക്കർ . പി സഹദ്, മിദ് ലാജ് , സിറാജ് പാറാട്, എൻ. മുബഷീർ എന്നിവർ അറിയിച്ചു. തശ്‌രീഫ് കെ. വി ചടങ്ങിന് നന്ദി പറയും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT