Skip to content
Menu

OPEN MALAYALAM NEWS NETWORK

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പുതിയതായി അംഗീകാരം ലഭിച്ച ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ മാർച്ച് ഒന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷകർ https://sgou.ac.in/ ലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശാനുസരണം അപേക്ഷിക്കണം. ഓൺലൈനായി മാത്രമേ ഫീസ് അടക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അപേക്ഷകർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

പ്രാദേശിക കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കു തന്നെ തിരഞ്ഞെടുക്കാനുള്ള സൗകര്യം പോർട്ടലിൽ ഉണ്ട്. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ ഡി യുടെ അസ്സലും പകർപ്പും അസ്സൽ ടി സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനക്കായി സമർപ്പിക്കണം.

50 വയസ്സിന് മുകളിലുള്ളവർക്ക് ടിസി നിർബന്ധമല്ല. പ്രവേശന നടപടികൾ പൂർത്തിയായാൽ റീജ്യനൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും.
ബി എ ഇക്കണോമിക്സ്, ബി എ ഹിസ്റ്ററി, ബി എ ഫിലോസഫി, ബി എ സോഷ്യോളോജി, എം എ ഹിസ്റ്ററി, എം എ സോഷ്യോളോജി എന്നിവയ്ക്കാണ് ജനുവരി-ഫെബ്രുവരി സെഷനിൽ അപേക്ഷ ക്ഷണിച്ചത്.
പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ ഇരുപതോളം ക്ലാസുകൾ നേരിട്ട് ലഭിക്കും.

ബിരുദ പഠനത്തിന് ആറ് സെമസ്റ്ററും ബിരുദാനന്തര പഠനത്തിന് നാല് സെമസ്റ്ററും ഉണ്ട്. പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല.
സർവ്വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവയ്ക്ക് കീഴിൽ 14 ലേണർ സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്.

വെബ്സൈറ്റിലുള്ള പ്രോസ്‌പെക്ടസിൽ കോഴ്സുകളുടെ തരം തിരിച്ച ഫീസ് ഘടന അറിയാം. അർഹരായ വിദ്യാർഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും. [email protected]/ [email protected] ൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഫോൺ: 9188909901, 9188909902 9188909903.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT