Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂമാഹി :ഉത്തര മലബാറിലെ ക്ഷേത്ര സമുച്ചയങ്ങളിൽ സുപ്രധാന സ്ഥാനമർഹിക്കുന്ന ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫിബ്രവരി 22 മുതൽ 26 വരെ വിവിധ ചടങ്ങുകളോടെ നടക്കും. നാഗപ്രതിഷ്ഠാ വാർഷികം ഫെബ്രുവരി 23ന് നടക്കും. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനേടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും മാള പാമ്പുമ്മേക്കാട് മന ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്രത്തിലെ പൂജാദി കർമ്മങ്ങൾ നടക്കുക

ഗണപതിഹോമം, ഉഷ:പൂജ, നക്ഷത്ര പൂജ, വിദ്യാവർദ്ധിനി, ദീപാരാധന, സമൂഹപ്രാർത്ഥന, തായമ്പക, അത്താഴപൂജ എന്നിവ നടക്കും.

ഫെബ്രുവരി 22 ന് 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സും, ആദരായനവും ചൂര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എൻ. ഭാസ്കരൻ അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ സാമൂഹ്യ പ്രവർത്തകരായ പി.പി. ബഷീർ, കണിയാന്റെ പറമ്പത്ത് കുഞ്ഞിക്കണ്ണൻ നായർ എന്നിവർക്ക് ഇ.നാരായണൻ മാസ്റ്റർ ആദരായന സമർപ്പണം നടത്തും. ന്യൂമാഹി പഞ്ചായത്ത് അംഗങ്ങളായ മാണിക്കോത്ത് മഹേഷ്, കെ.ഷീബ, കെ.ശ്രീജ, കെ.പ്രസന്ന ടീച്ചർ സംബന്ധിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നടക്കും.

കെ.പി.രാജീവന്റെ സ്മ‌രണയ്ക്കായി ഏറ്റവും നല്ല ചിത്രത്തിന് സ്വർണ്ണ മെഡൽ സമ്മാനമായി നൽകും. രാത്രി 8 മണിക്ക് കലാവിരുന്ന് അരങ്ങേറും 23 ന് നാഗപ്രതിഷ്ഠാ ദിനത്തിൽ നൂറുംപാലും, നാഗപൂജ,നാഗപുഷ്പാഞ്ജലി എന്നിവ നടക്കും. വൈകുന്നേരം സർപ്പബലി, സംഗീത അർച്ചന, ഭക്തിഗാന ആലാപനം എന്നിവയും 8 മണിക്ക് കരോക്കെ ഗാന മത്സരവും നടക്കും.
24 ന് തിറമഹോത്സവത്തിന് തുടക്കം കുറിക്കും.

വൈകിട്ട് 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര, ഉത്സവപൂജ, രാത്രി 7.45ന്: വെറ്റില കൈനീട്ടം, 8 മണിക്ക് കൊടിയേറ്റം തുടർന്ന് കെട്ടിക്കോലം 25 രാവിലെ 7 മണി മുതൽ നെയ് വിളക്ക് സമർപ്പണം ദൈവികമായ ചടങ്ങുകൾ

വൈകു. 4 മണിക്ക് തിരുവുടയാട എഴുന്നള്ളത്ത് 5 മണിക്ക് തിരുവായുധം എഴുന്നള്ളത്ത്, ദീപാരാധന,ഉത്സവപൂജ വൈകു. 6 മണി: കുട്ടിച്ചാത്തന്റെ വെള്ളാട്ടം

6.30ന്: താലപ്പൊലി വരവ്, തുടർന്ന് തിറ വെള്ളാട്ടങ്ങൾ നടക്കും. 26 ന് പുലർച്ചെ 4 മണിക്ക് കലശം തേടൽ, 5 മണിക്ക് അമൃതകലശം വരവ് തുടർന്ന് ഗുളികൻ തിറ, ഭദ്രകാളി തിറ, കുട്ടിച്ചാത്തൻ തിറ, വേട്ടയ്ക്കൊരുമകൻ തിറ ഭദ്രകാളി ഭഗവതിയുടെ ഗുരുതി, ശ്രീ പോർക്കലി കരിമ്പാൾ ഭഗവതി തിറ വസൂരിമാല തിറ കെട്ടിയാടും. വേട്ടയ്ക്കൊരുമകന് തേങ്ങയേറ്, വസൂരിമാല ഭഗവതിയുടെ തിരുമുടിയേറ്റ് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുതി എന്നിവ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും ക്ഷേത്രം പ്രസിഡണ്ട് എം.പി. പവിത്രൻ, എൻ. ഭാസ്ക്കരൻ, വി.കെ. രാജേന്ദ്രൻ, യു.കെ.അനിൽകുമാർ, ഒ.സുരേഷ് ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT