Skip to content
Menu

OPEN MALAYALAM NEWS NETWORK

ശക്തമായ നിയമങ്ങൾ
നിലനിൽക്കുമ്പോഴും സ്ത്രീ സുരക്ഷയെക്കുറിച്ച് ആവർത്തിച്ച് പറയേണ്ട സാഹചര്യമാണുള്ളതെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു.

‘സ്ത്രീസുരക്ഷ വനിതാകമ്മിഷനിലൂടെ’ എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന വനിതാ കമ്മിഷൻ, ജില്ലാ പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ, കൂത്തുപറമ്പ് നഗരസഭ എന്നിവ ചേർന്ന് നടത്തിയ സംസ്ഥാനതല സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു സതീദേവി.

വനിതാ കമ്മിഷൻ അംഗം ഇ. എം. രാധ അധ്യക്ഷയായിരുന്നു. ‘ഭരണഘടനയും ലിംഗനീതിയും’ എന്ന വിഷയത്തിൽ
അഡ്വ. പദ്മജ പദ്മനാഭനും
‘സ്ത്രീസുരക്ഷക്കായുള്ള സർക്കാരിന്റെ ക്ഷേമപദ്ധതികളും സംവിധാനങ്ങളും’ എന്ന വിഷയത്തിൽ എസ്. ബിജുവും പ്രബന്ധം അവതരിപ്പിച്ചു. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി. സുജാത, കെ. വി. രജീഷ്, കെ. കെ. സജിത്കുമാർ, എം. വി. ശ്രീജ, പി. ഷൈജ തുടങ്ങിയവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT