Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുമാ യി ചേർന്ന് സിസിടിവി സ്ഥാപിക്കുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ‘സ്‌മാർട്ട് ഐ പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പി ക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായി ഓരോ തദ്ദേശസ്ഥാപനത്തിലും ചുരുങ്ങിയത് അഞ്ച് ഇടങ്ങളിലെങ്കിലും സിസിടി വി സ്ഥാപിക്കും. മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയുകയാണ് ലക്ഷ്യം.

ഇതിനായി ആദ്യഘട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ 4.88കോടി രൂപ നീക്കിവച്ചു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് തയ്യാറാക്കുന്ന ഡിപിആർ പ്രകാരം ജില്ലാ പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം സജ്ജീകരിക്കും.

വ്യാപാരി വ്യവസായികൾ, റസിഡൻ്റ്സ് അസോസിയേഷൻ, പ്രദേശവാസികൾ, സ്‌കൂൾ പിടിഎ, എച്ച്എംസി എന്നി വയുടെ സഹായത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാ പനങ്ങൾക്ക് സർക്കാർ അനുമതി നൽകി. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ‘സ്മാർട്ട് ഐ മാതൃകയാക്കി പദ്ധതി നടപ്പാക്കാമെന്നും ഉത്തരവിൽ പറയുന്നു. –

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT