Skip to content
Menu

OPEN MALAYALAM NEWS NETWORK

പാട്യം ഗോപാലന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കോങ്ങാറ്റ ഇ. എം. എസ്. സെന്ററിൽ ചൊവ്വാഴ്ച ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. മന്ത്രി എം. ബി. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കുമില്ലാത്ത സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ അധികാരത്തിലിരിക്കുകയും ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയുമാണെന്ന് മന്ത്രി ആരോപിച്ചു.

സ്വാതന്ത്ര്യസമരത്തിൽ സ്ഥാനമുണ്ടെന്ന് വരുത്താൻ സംഘപരിവാർ ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. അതിന് തെളിവാണ് പാർലമെന്റിന്റെ സെന്റർ ഹാളിൽ സവർക്കരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്ത സംഭവമെന്നും അദ്ദേഹം പറഞ്ഞു.

എൻ. രമേശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. പി. എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രൻ, ടി. ബാലൻ, കെ. പി. പ്രദീപ്കുമാർ, എം. സി. രാഘവൻ, ഫായിസ്, കെ. വി. പ്രേമൻ, കെ. രാജൻ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT