Skip to content
Menu

OPEN MALAYALAM NEWS NETWORK

കാൽനടയാത്രക്കാർക്കു പരിഗണന നൽകുന്ന വിദേശമാതൃക അതിനായി വാഹനമുടമകളെ റോഡിലെ വിവിധ വരകൾ എന്തൊക്കെയാണെന്ന് ബോധവത്കരിക്കും. പോലീസിന്റെ സഹകരണത്തോടെയാകുമിത്.
അറിയാവുന്നവർ കുറവാണെന്നാണു വകുപ്പിന്റെ കണ്ടെത്തൽ.

അതേക്കുറിച്ചും
ബോധവത്കരിക്കും. നിലവിൽ ജങ്ഷനുകളിൽ മാത്രമേ വാഹനങ്ങൾ പതുക്കെ
കാൽനടയാത്രക്കാർക്കു റോഡു മുറിച്ചുകടക്കാൻ അനുവാദം

പോകുന്നുള്ളൂ. നൽകുന്ന സീബ്രാ ലൈനുകളിലും വേഗംകുറയ്ക്കേണ്ട മറ്റുവരകളിലും മിക്ക വാഹനങ്ങളും വേഗം കുറയ്ക്കുന്നില്ല. റോഡു മുറിച്ചുകടക്കാൻ അനുവാദം നൽകുന്ന വരകളിൽ കാൽനടക്കാർക്കാകണം പ്രഥമ പരിഗണന.

അതാണ് വിദേശമാതൃകയെന്നും അധികൃതർ പറയുന്നു. ഇനി അവിടങ്ങളിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടാകും. വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി ഉപദേശിക്കും. മാർച്ച് മൂന്നുമുതൽ 10 വരെ മോട്ടോർവാഹന വകുപ്പ് സുരക്ഷാ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.

അതിനു പ്രത്യേക സ്ക്വാഡുകളുണ്ടാകും. നിരന്തര ബോധവത്കരണത്തിലൂടെ നല്ലമാതൃക സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. ദേശീയപാതകളിലെ ലെയ്ൻ ട്രാഫിക് ലംഘനം, ഹെൽമെറ്റില്ലാതെയും മദ്യപിച്ചുമുള്ള വാഹനമോടിക്കൽ, നിയമവിരുദ്ധ നമ്പർ പ്ലേറ്റുകൾ എന്നിവയ്ക്കെതിരേയും കർശന നടപടിയുണ്ടാകും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT