Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:മാർച്ച് മൂന്നിന് എറണാകു ളത്ത് നടക്കുന്ന റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ മുന്നൊരുക്കങ്ങൾ ആലോചിക്കാൻ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷൻ ഭാര വാഹികളുടെ യോഗം ചേരുന്നു. ബുധൻ പകൽ മൂന്നിന് കണ്ണൂർ ഡിസ്ട്രിക്ട് പ്ലാനിങ് ഓഫീസ് കോൺ ഫറൻസ് ഹാളിലാണ് യോഗം.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ തുടർപ്രവർത്തനങ്ങളും ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റസിഡന്റ്റ്സ് അസോസിയേഷനുകളുടെ സ്റ്റാർ ഗ്രേഡിങ് വിശദാംശങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ഫെറ) കണ്ണൂർ ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ ഓരോ റസിഡന്റ്റ്സ് അസോസിയേഷനിൽ നിന്ന് രണ്ടുപേർ വീതം പങ്കെടുക്കണം. ഫോൺ: 8113045612.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT