Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യൂമാഹി : ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ന്യൂമാഹി കിടാരൻ കുന്നിൽ വെച്ച് അപകടമുണ്ടായത്. ഗോവയിൽ ടൂർ പോയി വരികയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ മാഹി ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക് അപ്പ് വാനിൽ ഇടിക്കുകയായിന്നു . കാറിൽ ഡ്രൈവറടക്കം അഞ്ച് പേരാണുണ്ടായത് ഇതിൽ രണ്ട് പേർ സ്ത്രീകളാണ്. അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി . കാറിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുത്ത് തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..