Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: പെസഹ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളിൽ വില്ലേജ് ഓഫീസ് ജീവനക്കാർക്ക് നിബന്ധിത ഡ്യൂട്ടിക്ക് ഉത്തരവ് നൽകിയെന്ന രീതിയിലുള്ള പ്രചാരണം വസ്തുത വിരുദ്ധമാണെന്ന് തലശ്ശേരി തഹസീൽദാർ അറിയിച്ചു.

സർക്കാർ കുടിശ്ശിക പിരിവ് ഊർജിതമാക്കി മാർച്ച് 31 ന് മുമ്പ് കുടിശ്ശിക പിരിച്ചെടുക്കുന്നതിൻ്റെ ഭാഗമായി അവധി ദിവസങ്ങളിലും ജാഗ്രത വേണം എന്ന സദുദ്ദേശത്തോടുകൂടിയുള്ള നിർദേശം ആണ് നൽകിയത്. ഈ ദിവസങ്ങളിൽ വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കാൻ മിനിമം ജീവനക്കാരെ നിയോഗിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് പറഞ്ഞിട്ടില്ല. അവധി ആവശ്യപ്പെട്ട എല്ലാ ജീവനക്കാർക്കും അവധി അനുവദിച്ചിട്ടുമുണ്ട്.

ഈ കാര്യത്തിൽ റവന്യൂ ജീവനക്കാരോ സർവ്വീസ് സംഘടനകളോ ഒരു എതിർപ്പും അറിയിച്ചിട്ടില്ല എന്നും തഹസീൽദാർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..