Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ:ഉത്തരകേരളത്തിലെ സ്പോർട്സ് അനൗൺസർമാരെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂരിൽ കളിച്ചഎന്ന പേരിൽ ഏകദിന ശില്പശാല നടന്നു. സ്പോർട്സ് ഫോറം കണ്ണൂരിന്റെ അഭിമുഖത്തിലാണ് ഏകദിന ശില്പശാല നടന്നത് .കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 80 പരം അനൗൺസർമാർ പങ്കെടുത്ത പരിപാടി മുൻ എംപിയും കണ്ണൂരിലെ ആദ്യകാല അനൗൺസറുമായ ശ്രീ പന്നിയൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു കേരളത്തിൽ ഇത്തരത്തിലുള്ള പരിപാടി ഇത് ആദ്യമായി ആണെന്നും പ്രസ്തുത പരിപാടി മാതൃകയാണെന്നും ശബ്ദ ഗാംഭീര്യം മാത്രം ഉണ്ടായാൽ പോരാ ഭാഷാപരമായും ഒരു അനൗൺസർ നല്ല ശ്രദ്ധ പുലർത്തണം നിരന്തരം വായനയിലൂടെ പഴയ തലമുറയുടെ കളിക്കാരെ പറ്റിയും വർത്തമാനകാലത്തെ കളിക്കാരെ കുറിച്ചും വളരെ നന്നായിട്ട് അറിവുണ്ടായിരിക്കണം കളിക്കാരുടെയും കാണികളുടെയും മനസ്സിൽ ഇടം നേടണം അനൗൺസ്മെൻറ് , അനൗൺസ്മെൻറ് സ്പോർട്സ് രംഗത്ത് വലിയൊരു മേഖലയായി മാറിയിരിക്കുകയാണ് ഇപ്പോൾ നമ്മുടെ യൂണിവേഴ്സിറ്റിയിൽ ഇത് ഒരു പഠന വിഷയമാകണം ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു വേൾഡ് ബോക്സിങ് ചാമ്പ്യൻ ശ്രീമതി കെ സി ലേഖ അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർപവിത്രമാസ്റ്റർ ഒക്കെ ബിനീഷ് kvധനേഷ് എംപി പ്രദീപ് ടി വി അരുണാചലം വികാസ് പലേരി എന്നിവർ അബ്ബാസ് മൗവ്വൽ സംസാരിച്ചു തുടർന്ന് സ്പോർട്സ് രംഗത്തെ വിവിധ വിഷയങ്ങളിലായി ദ്രോണാചാര്യഅവാർഡ് ജേതാവ് ഡോക്ടർ D ചന്ദ്രലാൽ കെ പി ആർ വേങ്ങര അന്തർദേശീയ അനൗൺസർ ശ്രീകുമാരൻ നായർ തിരുവനന്തപുരം എന്നിവർ ക്ലാസെടുത്തു വൈകിട്ട് നടന്ന സമാപന സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ T ഓ മോഹനൻ ഉദ്ഘാടനം ചെയ്തു . Suresh വേലേശ്വരം അബ്ബാസ് മവ്വൽ എന്നിവർ സംസാരിച്ചു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..