Skip to content
Menu

OPEN MALAYALAM NEWS NETWORK

ക്ഷീരകർഷക സെമിനാർ പാനൂർ മുനിസിപ്പാലിറ്റി യിൽ നടപ്പിലാക്കി. ലൈവ്സ്റ്റോക്ക് മാനേജ്‌മന്റ് ട്രെയിനിങ് സെന്റർ കണ്ണൂരിന്റെയും പാനൂർ മുൻസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീര കർഷക സെമിനാർ പാനൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ വച്ചു നടന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ടി കെ ഹനീഫ അവർകൾ അധ്യക്ഷനായ ചടങ്ങിൽ പാനൂർ മുനിസിപ്പാലിറ്റി ചെയർമാൻ വി നാസർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഡോ ഷിബു പി എൻ, വെറ്റിനറി സർജൻ വെറ്റിനറി ഡിസ്‌പെൻസറി മാലൂർ ക്ലാസ് നയിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർമാരായ പേരികാലി ഉസ്മാൻ, സാവിത്രി, ബഷീർ ആവോലം, ഡോ അഞ്ജു പി, ഡോ അക്ഷയ് എന്നിവർ സംസാരിച്ചു കറവ പശുക്കൾക്കുള്ള പോഷകാഹാര വിതകരണം Dr അനിൽകുമാർ നിർവഹിച്ചു ചടങ്ങിൽ വാർഡ് കൗൺസിലർ പ്രവീൺ സ്വാഗതവും ഡോ അനിൽകുമാർ സി നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..