Skip to content
Menu

OPEN MALAYALAM NEWS NETWORK

പെരിങ്ങത്തൂർ:ചൊക്ലി ഉപജില്ലാ സ്‌കൂൾ കലോ ത്സവത്തിൽ യുപി വിഭാഗത്തിൽ അണിയാരം കടാങ്കുനി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ചമ്പാട് വെസ്റ്റും ചൊക്ലി യുപിയും ചൊ ക്ലി രാമവിലാസവും രണ്ടാം സ്ഥാ നം പങ്കിട്ടു. ചമ്പാട് ചോതാവൂർ സ്കൂൾ മൂന്നാം സ്ഥാനം നേടി. എൽപിയിൽ ചമ്പാട് എൽപി ഒന്നും ചമ്പാട് വെസ്റ്റ് യുപി രണ്ടും മേക്കുന്ന് മതിയമ്പത്ത് എംഎൽപി മൂന്നും സ്ഥാനം നേടി. സമാപന സമ്മേളനം കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പ്രീതഅശോക് അധ്യക്ഷയായി. നഗര സഭാ ചെയർമാൻ വി നാസർ, പ്രിൻസിപ്പൽ ഡോ. എൻ എ മു ഹമ്മദ് റഫീഖ്, എഇഒ വി കെ സു ധി, നഗരസഭ ക്ഷേമകാര്യ സ്ഥി രം സമിതി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി, കൗൺ സിലർ എം പി കെ അയ്യൂബ്, സി മീര, പി പി രമേശൻ, മുഹമ്മദലി വിളക്കോട്ടൂർ, കെ കെ മുനീർ, പി കെ നൗഷാദ്. എം സിദ്ദീഖ്, റഫി ഖ് കാരക്കണ്ടി, ബി നസ്റീന, കെ ടി ജാഫർ, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു. പ്രധാനാ ധ്യാപകൻ വി കെ അബ്ദുൽ നാ സർ സ്വാഗതവും സിദ്ദീഖ് കുട ത്തിൽ നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..