Skip to content
Menu

OPEN MALAYALAM NEWS NETWORK

ട്രെയിനുകളിലേതുപോലെ ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ ‘ബൈക്ക് എക്‌സ്പ്രസ്’ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കൂറിയര്‍ സര്‍വീസ് വിജയമായതിനുപിന്നാലെ ലോജിസ്റ്റിക്‌സ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടന്‍ തുടങ്ങുംപ്രത്യേക വാനുകളിലാകും ഇരുചക്ര വാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകള്‍ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലുമാകും പുതിയവയും തയ്യാറാക്കുക. പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും പദ്ധതിക്ക് അന്തിമരൂപം നല്‍കുക.
നിരക്കു നിശ്ചയിച്ചിട്ടില്ല. നിലവില്‍ തീവണ്ടി മുഖേനയും ചരക്കുഗതാഗത കമ്പനികള്‍ വഴിയുമാണ് ഇരുചക്രവാഹനങ്ങള്‍ അയക്കുന്നത്. അതിനെക്കാള്‍ നിരക്കു കുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കോര്‍പ്പറേഷന്‍ കൂടുതലായി പ്രയോജനപ്പെടുത്തും.
കെ.എസ്.ആര്‍.ടി.സി.യുടെ കൂറിയര്‍ സര്‍വീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തില്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൊറിയര്‍ സര്‍വീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തില്‍ ലഭിക്കുന്നു. ഇരുചക്ര വാഹന നീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..