Skip to content
Menu

OPEN MALAYALAM NEWS NETWORK

മലയാള സിനിമാചരിത്രത്തിൽ ആദ്യമായി സിനിമാചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമിക്കുകയും, ചിത്രീകരണത്തിനുശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിയതോടെ തലശ്ശേരിയിൽ പുതിയൊരു മാതൃക സൃഷ്ടിക്കപ്പെടുകയാണ്.

ക്രീയേറ്റീവ് ഫിഷി’ന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമിച്ച്, ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അൻപോട് കൺമണി’എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്ര താരം സുരേഷ്ഗോപി നിർവഹിച്ചു.

സാധാരണ, കോടികൾ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമിച്ച് അവിടെവച്ച് ഷൂട്ടിങ് നടത്തിയശേഷം ആ വീട് കൈമാറിയതോടെ മലയാള സിനിമയിൽ അനുകരണീയമായ നല്ലൊരു മാതൃകയ്ക്കുംകൂടി തുടക്കമിടുകയാണ്, ‘അൻപോട് കൺമണി’ എന്ന സിനിമ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..