Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്മൃ‌തി കുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന കണ്ണൂർ സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന സൂചന. കസ്റ്റഡിയിലെടുത്ത ആളെ ചോദ്യം ചെയ്‌ത്‌ വരികയാണെന്ന് പോലീസ് അറിയിച്ചു.അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പരിശോധനയിൽ മനസിലായിരുന്നു. അക്രമി ഇയാൾ തന്നെയാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..