Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പോലീസ് അതിക്രമത്തിനെതിരെ യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പാനൂർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ പോലീസുമായി ഏറെ ഉന്തും, തള്ളും നടന്നു.പോലീസ് സ്റ്റേഷനു മുന്നിൽ മാർച്ച് തടഞ്ഞപ്പോഴാണ് പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞത്. പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ അണിനിരന്നതോടെ നേതാക്കൾ ഇടപ്പെട്ട് രംഗം ശാന്തമാക്കി. ബ്ലോക്ക് പ്രസിഡണ്ട് രാഹുൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി മാർച്ച് ഉദ്ഘാടനം ചെയ്തു.നേതാക്കളായ കെ.പി.സാജു, ഒടി.നവാസ്, സി വി.അബ്ദുൾ ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..