Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ സബ്‌ജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ സമാപന ദിവസം പി.ആർ എം കൊളവല്ലൂർ ഹയർസെക്കന്ററി സ്‌കൂളിൽ സാംസ്‌കാരികം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ “നാട്ടിപ്പാട്ട് ” ഹൃദ്യമായി.പ്രമുഖ നാടൻ പാട്ട് കലാകാരൻ ജി കുഞ്ഞിരാമൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു‌തു പബ്ലിസിറ്റി കമ്മറ്റി കൺവീനർ വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് സമീർ പറമ്പത്ത്, മാനേജ്മെന്റ് പ്രതിനിധി പി.കെ പ്രവീൺ, പൊന്നത്ത് സുരേഷ് ബാബു, എം.കെ സഫീറ, സുവിൻ, മദർ പി.ടി.എ പ്രസിഡണ്ട് സമീറ, ഷിംല, ജെ.കെ ശ്രീധരൻ ,സായന്ത്,റിട്ട.അധ്യാപകരായ മൂസ്സ മാസ്റ്റർ, ടി.പി വിജയൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ഫിനാൻസ് കമ്മറ്റി കൺവീനർ കെ.പി തിലകം സ്വാഗതവും സാംസ്‌കാരികം കമ്മറ്റി കൺവീനർ ചിത്രാംഗദൻ എസ്. കെ നന്ദിയും പറഞ്ഞു. വിളക്കോട്ടൂർ സ്വദേശികളായ ജാനു, നാണി, യശോദ, വസന്ത എന്നിവർ നാട്ടിപ്പാട്ടും, നാടൻ പാട്ടുകളും ആലപിച്ചു .ഇവരെ മൂസ്സ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..