Skip to content
Menu

OPEN MALAYALAM NEWS NETWORK

എന്‍ എച്ച് – ബീച്ച് (കുളം ഗേറ്റ്) റോഡിലെ തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ രണ്ടിനും കൊടുവള്ളി – എന്‍ എച്ച് – മമ്പറം (കൊടുവള്ളി) റോഡിലെ തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 230-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ മൂന്നിനും..

എന്‍ എച്ച് – നടാല്‍ (നടാല്‍ ഗേറ്റ്) റോഡിലെ എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 238-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ നാലിനും രാവിലെ ഒമ്പത് മുതല്‍ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) റോഡിലെ എടക്കാട് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 240-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ ഒന്നിന് രാത്രി എട്ട് മുതല്‍ ഏഴിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..