Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള പ്ലാന്‍ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതായി കണ്ണൂര്‍. ലഭിച്ച ഫണ്ടിന്റെ 94.96 ശതമാനം ചെലവഴിച്ചാണ് ജില്ല മുന്നിലെത്തിയത്.

എറണാകുളം, വയനാട് ജില്ലകള്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 397 പദ്ധതികളാണ് വിവിധ വകുപ്പുകള്‍ നടപ്പാക്കിയത്. ഇതിനായി ലഭിച്ച 1561.46 കോടി രൂപയില്‍ നിന്ന് 1494.78 കോടി രൂപ ഇതുവരെ ചെലവഴിച്ചു.

ബാക്കി പരമാവധി തുക ഈ മാസത്തിനകം വിവിധ പദ്ധതികള്‍ക്കായി ഉപയോഗിക്കും. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പി എ യു പ്രൊജക്ട് ഡയറക്ടര്‍, കണ്ണൂര്‍ ഡി ഐ ജി ഓഫീസ്, ജില്ലാ കുടുംബശ്രീ മിഷന്‍ തുടങ്ങി നിരവധിപ്പേര്‍ ഇതിനകം തന്നെ നൂറ് ശതമാനം തുക വിനിയോഗിച്ച് കഴിഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..