Skip to content
Menu

OPEN MALAYALAM NEWS NETWORK

കൂത്തുപറമ്പ്:സ്കൂൾ കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കം സ്കൂൾ മാനേജരെ നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി. മാങ്ങാട്ടിടം യു പി. സ്കൂൾ മാനേജർ പൊന്ന്യം വെസ്റ്റ് നാലാംമൈലിലെ ദീപം നിവാസിൽ ജഗദീപ് കുമാറിൻ്റെ (63) പരാതിയിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ 27 ന് രാവിലെ 10 മണിയോടെയാണ് സംഭവം. സ്കൂൾ വിൽപനയുമായി ബന്ധപ്പെട്ട് ഗൾഫിലുള്ള വ്യക്തിയുമായി 2 കോടി 70 ലക്ഷം രൂപക്ക് കച്ചവടമുറപ്പിച്ച ശേഷം രണ്ടു കോടി രൂപ അഡ്വാൻസ് കൈപറ്റുകയും പിന്നീട് റജിസ്ട്രേഷനുമായുണ്ടായ തർക്കത്തിനിടെ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തു.സ്കൂൾ കൈമാറ്റത്തിന് തയാറാല്ലെന്ന് കാണിച്ച് എ.ഇ.ഒ ക്ക് പരാതി നൽകിയതിനെ തുടർന്നാണ് പരാതിക്കാരനെ നാലംഗ സംഘം കാറിൽ തട്ടികൊണ്ടു പോയതെന്നാണ് കേസ്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..